പേരൂർ ശിവൻ

കൊല്ലം ജില്ലയിൽ പേരൂർ ദേശത്തെ ,പേരൂർ കാവിലമ്മയുടെ കൊമ്പനാന, ഇന്ന് ശീവൻ അവന്റെ കൗമാരകാലത്തിലൂടെ കടന്നു പോകുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്, മാതംഗ ശാസ്ത്രം അനുശാസിക്കുന്ന അംഗോപാംഗ തികവുകളുടെയും ലക്ഷണ പെരുക്കങ്ങളുടെയും ഭാഗവാക്കാവുവാൻ വളർന്നു വരുന്ന ഭാവി വാഗ്ദാനമാണ് ‘ പേരൂർ ശീവൻ,

കർണ്ണാടകയിലെ മഴക്കാടുകളിൽ ജനിച്ചു വീണു അതിർത്തി കടന്ന് കേരളക്കരയിൽ എത്തിയ ശീവൻ ഏത് നാടൻ ആനകൾക്കും തുല്യം നിൽക്കുന്ന അഴകിന്റെ ഉടമയാണ്…

കൊല്ലം ജില്ലയിലെ കരിക്കോടിന് അടുത്തുള്ള പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ശീവൻ ഇന്ന് പേരൂർ ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായി വിലസുകയാണിവൻ….

അതേ എന്തിനും പോന്ന അഴകൊത്തൊരു ആൺപിറപ്പാണ് ശീവൻ.
കൈലാസതി പതിയുടെ നാമാധാരിയായ ഈ കുട്ടികുറുമ്പൻ. ആരും കണ്ടാൽ മോഹിച്ചു പോകുന്ന കരിവീട്ടി കറുപ്പ് ഒത്ത കരിവീര ചന്തം. ഓമനത്തമുള്ള ആലസ്യത്തോടെ അവന്റെ ചെവിയാട്ടലും തലകുലുക്കലും ഒക്കെ ആനപ്രേമികൾ കൺ കുളിർക്കെ കാണേണ്ട കാഴ്ച തന്നെ…

ആനകേരളത്തിൽ
വളർന്നു വരുന്ന യുവകേസരികളിൽ നാളെയുടെ വാഗ്ദാനം എന്നു ഉറപ്പിച്ചു പറയാൻ ഉതകുന്ന ഒരു ആനകുട്ടിയാണ് പേരൂർ ശീവൻ.

യൗവനത്തിന്റെ ഇരുപത്തുകളിലാണെങ്കിലും ഏത് വമ്പുള്ള കൊമ്പന്റെ കൂടെ എഴുന്നള്ളിച്ചു നിർത്തിയാലും അവന്റെ ഘനഗാംഭീര്യയമുള്ള ആ പെരുമുഖത്തേക്ക് ആരും നോക്കിനിന്നു പോകും.

നല്ല ഐശ്വര്യമുള്ള മദഗിരി ഉയർന്ന വായുകുംഭം കനം വച്ചു വളർന്നു വരുന്ന കൊമ്പുകൾ ആരെയും മയക്കും കണ്ണിണകൾക്ക് നാരയണ പക്ഷിയുടെ നിറം, താമര ചെവികൾ തെറ്റില്ലാത്ത ഇടനീളവും, ഇരിക്കസ്ഥാനത്തേക്കാൾ അൽപ്പം ഉയർന്ന തലക്കുന്നിയും, ഉറപ്പുള്ള നടകളും തെളിഞ്ഞ നഖങ്ങളും ഒക്കെയുള്ള ഈ ഗജരാജകുമാരന്റെ ഒരു ചെറിയൊരു ന്യൂനത വീഴ്ചയിൽ ഇടം കൊമ്പിന് പറ്റിയ ഒരു ഒതുക്കം ഇല്ലായ്മയാണ്,, പക്ഷെ ശിവന്റെ ആടിയാടിയുള്ള ആ വരവ് കണ്ടാൽ അത് ഒന്നും കുറവായി ആർക്കും തോന്നുകയുമില്ല.

കാലമെത്ര കഴിഞ്ഞാലും പറഞ്ഞാൽ തീരാത്ത ആനകഥകളിലെ വരും കാല നായകാനായി
ശീവൻ ഉയർന്ന് വരാൻ നമ്മുക്ക് കാത്തിരിക്കാം….

തൃശൂർ പൂര നഗരിവരെ തന്റെ സാന്നിദ്ധ്യം അറിയിച്ച് ശീവൻ, ഇനിവരും കാലങ്ങളിൽ ആനകേരളത്തിലെ നിറസാനിധ്യമാവാൻ ചട്ടം ഉറച്ച ഒരു അസ്സൽ തിടംമ്പാനയായി വളർന്നുവരാൻ പേരൂരാനും സാരഥികൾക്കും എല്ലാ ആശംസകളും നേരുന്നു

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ


  • ഏകചത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

നെയ്തലക്കാവിലമ്മയുമായി വടക്കുംനാഥഗോപുരം കടന്നുകിട്ടാന്‍ 

ഇത്തിരി പാടാണ് രാമന്.തലയും ഉടലും ഒന്ന് കുനിയണം…..തെക്കേഗോപുരനട തള്ളിതുറന്ന് കുടമാറ്റ ഭൂമിയിലേക്ക് കാലെടുത്തുവെയ്ക്കുമ്പോള്‍ പൂരം വരുന്ന പ്രതീതിയാണ്…..ആറാട്ടുപുഴ ശാസ്താവും…

പാറമേക്കാവിലമ്മയും…കൂടല്‍മാണിക്കത്തപ്പനും….ഉത്രാളിക്കാവിലമ്മയും…

നെന്മാറ നെല്ലിക്കുളത്തിയും….

കയറിയ ശിരസ്…..

കേരളത്തില്‍ ഇപ്പൊള്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ 

ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചികോട്ടുകാവ് രാമചന്ദ്രന്‍…..

വിരിഞ്ഞ മസ്തകം

കൊഴുത്തുരുണ്ട ഉടല്‍,ഉറച്ച കാലുകള്‍

ആനചന്തം 

എന്തെന്ന ചൂണ്ടി കാണിക്കാവുന്നമട്ടിലുള്ള നടത്തം…..

ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്ത്തനാക്കുന്നു.

രാമചന്ദ്രന്‍നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍ 

പറയൂ….

എഴുന്നള്ളിപ്പിന് കോലം കയറ്റി കഴിഞ്ഞാല്‍ തിടമ്പിറക്കും 

വരെ തല എടുത്തുപിടിച്ചിരിക്കും എന്നതാണ് രാമന്‍റെ പ്രത്യേകത.

അമ്പതു കഴിഞ്ഞു രാമനിപ്പോള്‍……

പൊതുവില്‍ ശാന്തനെങ്കിലും ഒരുകാലത്ത് കൂട്ടാനകുത്തിന്‍റെ പേരില്‍ പഴി കേള്‍ക്കേണ്ടി 

വന്ന കഷ്ടകാലവും രാമചന്ദ്രനുണ്ടായിരുന്നു…..

1982 ലാണ് ജന്മംകൊണ്ട് ബീഹാറിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തിലേക്ക് വണ്ടികയറുന്നത്. 13 വയസ്സോളമുള്ളപ്പോളായിരുന്നു ഈ കൈമാറ്റം. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ആനകളെ വിതരണം ചെയ്യുന്ന ഏജന്റ് വെങ്കിടാദ്രിയാണ്  ബിഹാറിലെ വാര്‍ഷിക ചന്തയില്‍ നിന്നും കണ്ടെടുക്കുന്നത്. മോട്ടിപ്രസാദ് എന്ന് പേരിട്ട് പ്രസന്നവദനനായി നിന്നിരുന്ന ആനയെ തൃശൂരുകാരുടെ സ്വതസിദ്ധമായ ആനലക്ഷണശാസ്ത്രം നോക്കിയാണ് വാങ്ങിയത്.
കേരളത്തില്‍ മോട്ടിപ്രസാദ് എന്ന പേര് വേരുപിടിക്കില്ലെന്നതിനാല്‍ ആനയ്ക്ക് ഗണേശനെന്ന് പേരിട്ടു. ആവശ്യക്കാരെ കാത്ത് ഏജന്റിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. 1984 മാര്‍ച്ചില്‍ പേരാമംഗലത്തുള്ള തെച്ചിക്കോട്ട് ദേവസ്വം അധികൃതര്‍ ആനയെ തേടിയെത്തി. ദേവസ്വത്തിന്റെ വകയായി ക്ഷേത്രത്തില്‍ ഒരു ആനയെ നടയ്ക്കിരുത്താന്‍ ദേവസ്വം അക്കൊല്ലം തീരുമാനിച്ചിരുന്നു. വെങ്കിടാദ്രി കൊണ്ടുവന്ന ആനയെ തിരക്കിയായിരുന്നു തെച്ചിക്കൊട്ടുകാവ് ദേവസ്വം അധികൃതര്‍ തൃശൂരിലെത്തിയത്. പേരാമംഗലത്തെ പൗരാവലിയുടെ സഹായത്തോടെ പണം സ്വരൂപിച്ച് ദേവസ്വം ഗണേശനെ വാങ്ങി തെച്ചിക്കൊച്ചുകാവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി. രാമചന്ദ്രനെന്ന് പുനര്‍നാമകരണം ചെയ്തു.
വന്നിറങ്ങിയതു മുതല്‍ ദേവസ്വത്തിന് രാമചന്ദ്രന്‍ എന്ന ആന സൃഷ്ടിച്ച തലവേദനകള്‍ ചില്ലറയല്ല. നിരവധി കാലം ആനയെ തറിയില്‍ ബന്ധിച്ചു. പാപ്പാന്‍മാരെ അടുപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല പൂര്‍വാശ്രമത്തിലെ മോട്ടിപ്രസാദ് എന്ന ഗണേശനെന്ന രാമചന്ദ്രന്‍. തറിയിലും വികൃതി തുടര്‍ന്നപ്പോള്‍ ദേവസ്വത്തിനെതിരെ നാട്ടുകാരുടെ മുറുമുറുപ്പുകളുയര്‍ന്നു. ആനയെ നടയ്ക്കിരുത്തിയതിനാല്‍ ഉപേക്ഷിക്കുക എളുപ്പമായിരുന്നില്ല. ക്ഷേത്രാചാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുകയെന്ന പൊതു തീരുമാനത്തിലാണ് ദേവസ്വം എത്തിച്ചേര്‍ന്നത്.
എന്നാല്‍ രാമചന്ദ്രനെ കാത്തിരുന്ന വിധി വേറെയായിരുന്നു. തെച്ചിക്കോട്ടുകാവിലെത്തി അധികം കഴിയുംമുമ്പേ രാമചന്ദ്രന്റെ ഒരു കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും ഇല്ലാതായി. വികൃതി കാണിച്ച ആനയ്ക്ക് പാപ്പാന്‍മാര്‍ നല്‍കിയ ക്രൂരമായ ശിക്ഷയായിരുന്നു  ആ അന്ധത. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ആനയുടെ ഇടതുകണ്ണിന്റെ സ്വാധീനവും പതുക്കെ ഇല്ലാതാകുന്ന അവസ്ഥയായിരുന്നു. പിന്നീട് കെട്ടുതറിയില്‍ നിര്‍ത്തി ഏറെക്കാലത്തെ ചികിത്സ. ക്ഷേത്രത്തിന് പുറത്തേക്ക് ആനയെ കൊണ്ടുപോകാന്‍ ഇനിയൊരിക്കലും സാധിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ കരുതിയിരുന്നിടത്താണ് പാലക്കാട് എരുമയൂര്‍കാരനായ മണി ആനയുടെ ഒന്നാംപാപ്പാനായി വരുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പിന്നീടുള്ള എല്ലാ ഖ്യാതികള്‍ക്കും ദേവസ്വം കടപ്പെട്ടിരിക്കുന്നത് എരുമയൂര്‍ മണിയോടാണ്.

മണിയുടെ മണം പിടിച്ചാല്‍ ശാന്തനാകുന്ന രാമചന്ദ്രന്‍
പതിമൂന്ന് വയസ്സുള്ളപ്പോളാണ് എരുമയൂര്‍ മണി ആനപ്പണിയിലേക്ക് വരുന്നത്. ആനച്ചോറ് കൊലച്ചോറാണെന്ന ബന്ധുമിത്രാദികളുടെ വിലക്ക് വകവയ്ക്കാതെ പൂരപ്പറമ്പുകളില്‍ മണി അലഞ്ഞുതിരിഞ്ഞു. ഓണക്കൂര്‍ കുഞ്ചുആശാന്‍, ഓണക്കൂര്‍ പൊന്നന്‍ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. തിരുവാണിക്കാവ് രാജഗോപാല്‍ എന്ന കേമനായ കൊമ്പനൊപ്പം 13 വര്‍ഷം എരുമയൂര്‍ മണിയുണ്ടായിരുന്നു. അവിടെ നിന്നായിരുന്നു മണി തെച്ചിക്കോട്ടുകാവിലെത്തിയത്. കടുവാ വേലായുധന്‍ ആയിരുന്നു ആ സമയം രാമചന്ദ്രന്റെ ഒന്നാംപാപ്പാന്‍. കെട്ടുതറിയിലായിരുന്നു അപ്പോഴും രാമചന്ദ്രന്‍. 18 കൊല്ലം മുമ്പായിരുന്നു അത്. 1997 ല്‍ രാമചന്ദ്രനെ തറിയില്‍ നിന്നും അഴിച്ച് എരുമയൂര്‍ മണി അല്‍പ്പം വെള്ളം നല്‍കി. ആദ്യമായി ഏല്‍ക്കുന്ന ആനയെ തനിക്ക് വിധേയനാക്കാന്‍ പാപ്പാന്‍മാര്‍ പട്ടിണിക്കിടുന്ന പതിവുണ്ട്. വാട്ടുക എന്നാണ് ഇതിനു പേര്. എന്നാല്‍ അതുവരെയില്ലാത്ത രുചികള്‍ രാമചന്ദ്രന് നല്‍കി മണി ആനയുടെ വിശ്വാസം പിടിച്ചുപറ്റി. മണി പേരാമംഗലം സ്റ്റോപ്പില്‍ ബസ്സിറങ്ങിയാല്‍ അപ്പോള്‍ മണംപിടിച്ച് തുമ്പിക്കൈ നിലത്തടിച്ച് സന്തോഷം പ്രകടിപ്പിക്കുമായിരുന്നു രാമചന്ദ്രനെന്ന് ദൃക്‌സാക്ഷികള്‍.
ആന വഴങ്ങിയതോടെ എഴുന്നള്ളിപ്പുകള്‍ക്ക് അയയ്ക്കാനുള്ള ധൈര്യം ദേവസ്വം കാണിച്ചു. ആനയെഴുന്നള്ളിപ്പിന് ഇന്നുള്ളയത്ര കര്‍ശന നിയമങ്ങള്‍ ഇല്ലാത്ത കാലമായിരുന്നു. എന്നാല്‍ നാലാമത്തെ ഏക്കത്തില്‍ രാമചന്ദ്രനെ കുപ്രശസ്തനാക്കിയ ദുരന്തം സംഭവിച്ചു. 1999 ല്‍ മുളയം രുധിരമാല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്ന മറ്റൊരു പേരുകേട്ട കൊമ്പനെ കുത്തി. 70 വയസ്സുള്ള ചന്ദ്രശേഖരന്‍ മൂന്നുവര്‍ഷം ചികിത്സയില്‍ കഴിഞ്ഞെങ്കിലും പിന്നീട് ചെരിഞ്ഞു.  രാമചന്ദ്രന്‍ വീണ്ടും കെട്ടുതറിയിലായി. മണിയെത്തി അഴിച്ച് കൊമ്പനെ വീണ്ടും ഏക്കത്തിന് അയച്ചു. പതുക്കെപ്പതുക്കെ ആന പേരെടുക്കാന്‍ തുടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് മംഗലാംകുന്ന് കര്‍ണ്ണനെന്ന ആനയെയും രാമചന്ദ്രന്‍ കുത്തി പരിക്കേല്‍പ്പിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാലം വരുന്നു
പത്തരയടി ഉയരമുണ്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ഇരിക്കസ്ഥാനത്തു നിന്ന് 317 സെന്റിമീറ്റര്‍. ഉടലിന് 345 സെന്റിമീറ്റര്‍ നീളം. കേരളത്തിലെ ഏറ്റവും ഉയരമുള്ള നാട്ടാന. ഏഷ്യന്‍ ആനകളില്‍ ഉയരത്തില്‍ രണ്ടാംസ്ഥാനം. ലക്ഷണമൊത്ത ഉടല്‍നിറവും നഖങ്ങളും നിലംമുട്ടുന്ന തുമ്പിക്കൈയുമുണ്ട്. കോലം കയറ്റിയാല്‍ ഇറക്കുംവരെ മസ്തകം താഴ്ത്തില്ല. ഈ ഒറ്റനില്‍പ്പിനാണ് പൂരപ്പറമ്പില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരപ്രേമികളുടെ ആര്‍പ്പുവിളി കിട്ടാറുള്ളത്. ഗജരാജ കേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി തുടങ്ങി ആരാധകര്‍ കല്‍പ്പിച്ചുകൊടുത്ത നിരവധി പട്ടങ്ങളും ഇക്കഴിഞ്ഞ 18 വര്‍ഷങ്ങളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നേടി. ചക്കുമരശ്ശേരിയിലും ചെറായിയിലും ഇത്തിത്താനത്തുമെല്ലാം ആന തലപ്പൊക്കമത്സരത്തില്‍ വിജയിയായി.
ഉത്സവപ്പറമ്പുകളില്‍ ഗജരാജനായെങ്കിലും കൊലയാളിയെന്ന് ആനയെ വിശേഷിപ്പിച്ചവരും നിരവധിയായിരുന്നു. രാമന്‍റെ കെെപിഴവില്‍ ചില  നഷ്ടങള്‍ വന്നിട്ടുണ്ടായിരുന്നു……
വര്‍ത്തമാനകാലം രാമചന്ദ്രന്റെ കാലമാണ്. ഉത്സവസീസണില്‍ 150 ഏക്കം വരെയാണ് ഇപ്പോള്‍ രാമചന്ദ്രന്‍ ഏല്‍ക്കുന്നത്. ഏക്കം ഒന്നിന് 2,55,000 രൂപയെന്ന റെക്കോര്‍ഡ് തുകയാണ് ദേവസ്വം വാങ്ങുന്നത്. ഇത് ദേവസ്വം നേരിട്ട് വാങ്ങുന്ന തുകയാണ്. ഒരാഴ്ചത്തേക്ക് ഏക്കം വാങ്ങുന്ന ഏജന്റുമാര്‍ മറ്റ് ഉത്സവങ്ങള്‍ക്ക് ആനയെ മറിച്ചുനല്‍കി വാങ്ങുന്നത് ലക്ഷങ്ങളാണ്. പ്രതിവര്‍ഷം ഏക്കം ലേലം നടക്കുമ്പോളും രാമചന്ദ്രന്റെ ഏക്കത്തുക റെക്കോര്‍ഡുകള്‍ ഭേദിക്കും. ഇക്കഴിഞ്ഞ തൃശൂര്‍ പൂരത്തിന് കോലമെടുത്ത ആനയെക്കാളും ആരാധകരുടെ പിന്തുണ കിട്ടിയത് നെയ്‌ലക്കാവിലമ്മയുടെ കോലവുമായി പൂരവാതില്‍ തുറന്ന് പൂരമായെന്ന് വിളിച്ചുപറഞ്ഞ രാമചന്ദ്രനായിരുന്നു. 
മണിക്ക് ശേഷമായിരുന്നു ഇടുക്കി രാജാക്കാട് സ്വദേശിയായ ഷിബു രാമചന്ദ്രന്റെ ഒന്നാംപാപ്പാനായി എത്തുന്നത്.

രാമന്‍റെ ചരിത്രം കുറിച്ച മത്സരങ്ങളിലൊന്ന് എന്നത് നടക്കുന്നത്

വര്‍ഷങ്ങള്‍ക്കു മുമ്പാണ്… പ്രസിദ്ധമായ ചെറായി തലപ്പൊമത്സരം. കൊമ്പരിലെ വമ്പന്മാര്‍ മാറ്റുരച്ച് വിശ്വചരിത്രം രചിക്കുന്ന പൂരങ്ങളിലൊന്ന്. കാല്‍ചുവട്ടില്‍ ലോകം മുഴുവനും ആവാഹിച്ച് അമരം ഉറച്ചൂന്നി ഏറ്റവും കൂടുതല്‍ സമയം എതിരാളികളുടെ ശിരസിനു മീതെ പിടിച്ച് നിലവുനിന്നാല്‍ അവന്‍ വിജയിക്കും. അളവിനല്ലാതെ നിലവിനു മാറ്റു കൂട്ടുന്ന മത്സരം.
പട്ടാമ്പി നാരായണന്‍റെ  (കണ്ടംമ്പുള്ളി ബാലനാരായണന്‍) ഏകാധിപത്യം വിളയാടുന്നതിനു വിലക്കായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മനിശ്ശേരി കര്‍ണ്ണനും പട്ടത്ത് ശ്രീകൃഷ്ണനും സൂര്യനുമെല്ലാം കളം നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന കാലം. ഉയരക്കേമത്തവും ചങ്കൂറ്റവും ഒത്തുചേര്‍ന്ന ജന്മമായ നാരായണന്‍ എവിടേയും പേരെടുത്തും…. എവിടയോ ഒരു രാജപധവി ഒളിഞ്ഞുകിടപ്പുണ്ടെന്ന രാമചന്ദ്രന്‍റെ ഭാവിയിലേക്കുള്ള പട്ടങ്ങള്‍ അണിഞ്ഞുകൊണ്ടിരിക്കുന്നതിനൊപ്പം ആരുടെ മുന്നിലും അടിപതറാതെ ഒറ്റനിലവെന്ന ആയുധത്തെ ,മുന്‍നിര്‍ത്തി കര്‍ണ്ണന്‍ ജയങ്ങള്‍ വരിച്ചുകൊണ്ടിരിക്കുന്ന കാലം.
ആ സമയം മറ്റൊരു സംഭവം എന്ന് പറയുന്നത്‌ പാലക്കാട്ടെ ഒരു പൂരം കഴിഞ്ഞ്‌ 

വരുന്ന വഴി. ആനകൾ വരിവരിയായി 

വരുന്ന സമയത്ത്‌ പുറത്തിരിക്കുന്നവരിൽ ചിലർ പാട്ടു 

പാടുകയും പരസ്പരം തമാശ പറഞ്ഞു ചിരിക്കുകയും ചെയ്യുന്നുണ്ട്‌. അതിന്റെയൊപ്പം വേലായുധെട്ടന്റെ കഥകൾ വേറെ. 

പെട്ടെന്ന് തെച്ചിക്കോടൻ പ്രത്യേകിച്ച്‌ 

പ്രകോപനം ഒന്നും കൂടാതെ കർണ്ണനെ കേറി കുത്താൻ 

മുതിർന്നു. ആനകൾക്കിടയിൽ കടുവ ചാടി വീണു. മിന്നൽ വേഗത്തിലായിരുന്നു കടുവയുടെ 

ഇടപെടൽ, കണ്ടു നിന്നവർക്ക്‌ പോലും മനസ്സിലായില്ല 

എന്താ സംഭവിച്ചതെന്ന് എന്തായാലും വലിയ ഒരു ആപത്തിൽ നിന്നും 

കടുവ കർണ്ണനെ രക്ഷിക്കുകയായിരുന്നു…..

അവിടെ അന്ന് കടുവ രക്ഷപ്പെടുത്തിയത്

കര്‍ണ്ണനെ മാത്രം ആയിരുന്നില്ല

രാമനെ ചീത്തപേരാകുമായിരുന്ന 

ഒരു ഘട്ടത്തില്‍ 

നിന്നും കൂടിയാണ്……
മറ്റൊരു വാശിയേറിയ മല്‍സരം നടക്കുന്നത് ചേറായിയില്‍ ആണ്… അന്ന് ചെറായിയില്‍ തലപ്പൊക്ക മത്സരത്തിന് പതിവില്‍ കവിഞ്ഞ് ആളുകളുണ്ട്…. ആയിരങ്ങളായ ആനപ്രേമികളുടെ ആകാംഷ അതിരുകവിയും തരത്തിലാണ്… 

കാരണം വേറൊന്നുമല്ല… 

പട്ടാമ്പി നാരായണനെ തോല്‍പ്പിച്ച രണ്ടേ രണ്ടുപേര്‍…. 

അവര്‍ തമ്മിലുള്ള മത്സരം നടക്കാന്‍ പോകുന്നൂ…  തെച്ചിക്കോട്ടുകാവിലെ രാമനും മനിശ്ശേരിയിലെ കര്‍ണ്ണനും…! 

അളവില്‍ ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്….. 

കൂടുതല്‍ രാമനാണ്…! ഇവരുടെ ആദ്യ മത്സരം ഏറെ വിവാദമായിരുന്നൂ… രണ്ടാളും മത്സരിക്കുന്നതിനിടക്ക് ഒപ്പത്തിനൊപ്പം പിടിച്ചുകൊണ്ടിരിക്കുമ്പോള്‍ 

രാമചന്ദ്രന്‍ മുന്‍കാലുകളുടെ വരയില്‍നിന്നും മുന്നിലേക്ക് 

നീങ്ങുകയും…. 

ചട്ടക്കാര്‍ പിന്നിലേക്കു നീങ്ങാന്‍ പറഞ്ഞപ്പോള്‍ തല താഴ്ത്തിക്കൊണ്ട് പിന്നിലേക്കു 

നീങ്ങി എന്നിട്ടു പിടിച്ചൂ….. പക്ഷേ 7മിനിട്ടോളം രണ്ടുപേരും ഒറ്റനിലവില്‍ മത്സരിച്ചെങ്കിലും 

ഇടയില്‍ താഴ്ത്തിയെന്ന കാരണത്താല്‍ കര്‍ണ്ണനെ വിജയിയായി 

പ്രഖ്യാപിച്ചൂ…..
വീണ്ടും മത്സരച്ചൂടില്‍ തെച്ചിയും തുളസിയും ചേര്‍ന്ന ഉണ്ടമാല 

ചാര്‍ത്തി നെറ്റിപ്പട്ടവും കാല്‍മണിയും പള്ളമണിയും

കഴുത്തില്‍ മണികളും അണിഞ്ഞ് രാമന്‍ നിന്നൂ… ചെണ്ടുമല്ലിയില്‍ വാടാര്‍മല്ലി നിറച്ചു കെട്ടിയ ഉണ്ടമാലയും ആഭരണങ്ങളുമണിഞ്ഞ് കര്‍ണ്ണനും നിന്നൂ…! 

രണ്ടു കടലുകള്‍ മത്സരിച്ചാല്‍ എങ്ങിനെയിരിക്കും 

അതു തന്നെ ആവര്‍ത്തിച്ചൂ… പള്ളിമണി മുഴങ്ങി മത്സരം ആരംഭിച്ചൂ…!
മുറിവേറ്റ മൃഗം വേട്ടക്കാരന്‍റെ ഒളിയമ്പിനുപോലും കവച്ചുവെക്കുന്ന കൗശലവുമായി രാമന്‍ നിലവു നിന്നൂ… വിജയത്തിന്‍റെ പൊന്‍ധ്വജത്തിന്‍ തേരിലേറിയ ആത്മദൈര്യത്തിന്‍റെ മൂര്‍ത്തീഭാവവുമായി കര്‍ണ്ണനും നിലവു നിന്നൂ…!
ആനപ്രേമികളുടെ ആവേശം അണപൊട്ടി… കരഘോഷങ്ങളും ആര്‍പ്പുവിളികളും ചെറായിയെ യുദ്ധക്കളത്തിനു സമമാക്കി….. 

അമരങ്ങള്‍ ഉറച്ചൂന്നി ഭൂമിയില്‍ താഴും തരത്തിലുള്ള 

മത്സരം….. 

ശിരസു മുകളില്‍ രാമന്‍റെയാണ്… 

രാമന്‍ അനക്കി പൊക്കും തോറും ശിരസു ഉയര്‍ന്നുകൊണ്ടിരുന്നൂ…! കര്‍ണ്ണന്‍ തലയനക്കാതെ ചെവികള്‍ വീശാതെ നിലവില്‍  

ഒറ്റ നില്‍പ്പ്….! 

ഏകദേശം അഞ്ചു മിനുട്ട് പിന്നിട്ടപ്പോള്‍ കര്‍ണ്ണന്‍ ഒരല്‍പ്പം താഴ്ത്തി വീണ്ടും പൊക്കി…. 

പക്ഷേ പിന്നെയും താഴ്ത്തി….. രാമനാണെങ്കില്‍ തോല്‍വി എന്താണെന്നറിയരുതെന്നുള്ള 

വാശിയിലുള്ള പിടുത്തവും….. 

ആറാം മിനുട്ട് അവസാനിക്കുമ്പോഴേക്കും കര്‍ണ്ണന്‍ പൂര്‍ണ്ണമായും താഴ്ത്തിയിരുന്നൂ…! വീണ്ടുമുയര്‍ത്തിയെങ്കിലും തഴ്ന്നൂ….. 

പക്ഷേ അന്ന് ഒമ്പത് മിനിട്ട് താഴ്ത്താതെ കര്‍ണ്ണനു മുകളില്‍ 

ഒറ്റനിലവുനിന്ന് രാമന്‍ വിജയകാഹളം മുഴക്കി….. ആര്‍പ്പുവിളികള്‍ ഉയര്‍ന്നുപൊങ്ങി. 

രാമന്‍റെ രാജപധവി അവിടെ ആരംഭിച്ചപ്പോള്‍ കര്‍ണ്ണന്‍റെ 

ചരിത്രത്തിലെ ഏറ്റവുംവലിയ തോല്‍വി അവിടെ രചിക്കപ്പെട്ടൂ…!
പിന്നീടുണ്ടായ പല  മത്സരങ്ങളിലെയും വിജയങ്ങള്‍ രാമനു സ്വന്തമായപ്പോള്‍ ഒരു വിലക്കെന്നോണം സ്വരങ്ങളുയര്‍ന്നൂ… രാമനെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കരുത്….. കാരണം അവനുണ്ടെങ്കില്‍ മത്സരത്തിന്‍റെ ആവശ്യമില്ലാതായിരിക്കുന്നു…! ഒരുപക്ഷേ അതായിരിക്കും ഏറ്റവും വലിയ അംഗീകാരം…!

രാമന്ന് ഇന്നോളം ഒരു എതിരാളിയെ ഉണ്ടായിട്ടുള്ളു നിലവിന്‍റെ തമ്പുരാന്‍ 

സൂര്യപുത്യന്‍ കര്‍ണ്ണന്‍…..

വിലക്കുകള്‍ ഒരുപാട് പൂട്ടാന്‍ 

നോക്കിയിട്ടും തിരിച്ച്

വിലക്കുകളെ പൊട്ടിച്ചെറിഞ്ഞ്

വന്നിട്ടുണ്ടെങ്കില്‍ അവന്‍റെ പേര്

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്നാവും…..

ചങ്കുറപ്പു ആനകളിലെ ഇരട്ട ചങ്കന്‍ 

ആണ്‍കുട്ടിക്ക് സര്‍വേശ്വരന്‍ ആരോഗ്യവും ആയുസ്സും കൊടുക്കട്ടേ 

എന്ന പ്രാര്‍ത്ഥനയോടെ……

Watch video:https://youtu.be/efrO-RlbmNY

മംഗലാംകുന്ന് കർണ്ണൻ

Mangalamkunnu karnan

PicsArt_02-20-06.18.26 1970 കാലഘട്ടങ്ങളിൽ തുടങ്ങി ബീഹാറിൽ നിന്നും കേരളത്തിലേക്ക് ആനകളുടെ വരവ് . ബീഹാർ ആന എന്നു പറയുമ്പോൾ തന്നെ ആസ്സാം, അരുണാചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സോൺപൂർ മേളയിലെത്തിയവയും ഉള്‍പ്പെടും. കേരളത്തിൽ ഉത്സവങ്ങളുടെ എണ്ണം കുടുകയും ആനകൾ തികയാതെ വരികയും ബീഹാറിൽ ആനകൾക്കു വില കുറവായതും കേരളത്തിലേക്കു ആനകൾ എത്തുവാൻ കാരണമായി.

ഇന്നു കാണുന്ന ആനകളിൽ തൊണ്ണൂറു ശതമാനവും ബീഹാറി അല്ലെങ്കിൽ ആസ്സാം തന്നെ.1989 ൽ ബീഹാറിലെ ചപ്രയിൽ നിന്നും നാണു എഴുത്തഛൻ ഗ്രൂപ്പാണ് കർണ്ണനെ നാട്ടിലെത്തിക്കുന്നത് . പറവൂരിനടുത്തുള്ള ചക്കുമരശ്ശേരി ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിന് ആദ്യമായി കർണ്ണൻ എത്തുമ്പോൾ എഴുത്തഛൻ കർണ്ണനായിട്ടായിരുന്നു. പിന്നീട്ട് ഒറ്റപ്പാലം മനിശ്ശേരിഹരിയുടെ കയ്യിലായിരുന്നു 10 വർഷത്തോളം. 2000ൽ മംഗലാംകുന്നുകാർ വാങ്ങി , മംഗലാംകുന്നു കർണ്ണനായി.

Continue reading “മംഗലാംകുന്ന് കർണ്ണൻ”

ലക്ഷണ പെരുമാൾ പാമ്പാടി രാജൻ

1975-ൽ കോടനാടു കുട്ടിൽ നിന്നും ലേലം ചെയ്യുന്ന അവസാനത്തെ ആന – അന്ന് പേരു് “ബാസ്റ്റിൻ “രണ്ടു വയസ് പ്രായം – കൊമ്പ് മുളച്ചുതുടങ്ങിയിട്ടില്ല – കോട്ടയം പാമ്പാടിയിലെ ബേബിച്ചായൻ ആണ് ഉടമസ്ഥൻ’ – അദ്ദേഹത്തിന്റെ മകന്റെ പ്രായം ആനക്കുട്ടിക്ക് – കുപ്പിപ്പാൽ കൊടുത്താണ് ആനക്കുട്ടിയെ വളർത്തിയത് –

പാമ്പാടിയിൽ എത്തി പേരുമാറി ” രാജൻ ” – ഇപ്പോൾ 40 വയസ്സ് പ്രായം 10 അടി 3 ഇഞ്ച് ഉയരം – വെള്ളയിൽ കറുപ്പു രാശി കലർന്ന 18 നഖങ്ങൾ – നഖങ്ങൾ’ …. ആനകൾക്കു് പല രീതിയിൽ കണ്ടുവരുന്നു -വെളുത്ത നഖങ്ങൾ – വെള്ളയിൽ കറുത്ത വരകൾള്ളവ – ചുവപ്പ രാശി കലർന്നവ- കറുത്ത നിറമുളവ – ഇങ്ങിനെ പല ഇനം – ഇതിൽ വെളുത്ത നഖങ്ങൾ ഉത്തമം – തേൻ നിറമാർന്ന കണ്ണകളാണ് രാജന്റെ – നല്ല വീതിയുള്ള പെരുമുഖം – മന്ദഗിരി പാകത്തിന് – വീണെടുത്ത കൊമ്പുകൾക്കു് അകലവുമുണ്ട്.- വലതിരയർച്ച – ( വലത്തെ കൊമ്പുയർന്നീടിൽഉടമസ്ഥനുത്തമം) ഉയർന്ന വായു കുഭം – ഉയർന്ന തലക്കുന്നി-വലിയചെവികളുടെ അറ്റം ചെറിയ തോതിൽ കീറിയിട്ടുണ്ട് – നല്ല മഴുത്ത നട യും അമരങ്ങളും. – തടിച്ച നിലത്തു് പലമടക്കുകളായിക്കിടക്കുന്ന ലക്ഷണമൊത്തതുമ്പി – നീണ്ട ഉടൽ – വളവോ ചെരിമോ ഇല്ലാത്ത തണ്ടെല്ല് – നീണ്ട വാലിൽ പീലി രോമങ്ങൾ – ശബ്ദം – “മേഘ ഗർജനം” – പാമ്പാടിയുടെ ഇണക്കം കാണിക്കുന്ന തുമ്പി നിലത്തടി ശബ്ദം തന്നെ പ്രശസ്തം -ചെവി അങ്കപ്പലകയിൽ മുട്ടുമ്പോഴാകട്ടെ മിഴാവു കൊട്ടുന്ന ശബ്ദമാണ് – ശാന്ത സ്വഭാവം – പന്നിക്കഴുത്താണ്ട് രാജന്റെ .-
ഒരു പൂരവും രാജൻ മൂലം കലക്കിയിട്ടില്ല – സീസണായാൽ തിരക്കോടു തിരക്കാണ് – ഏക്കത്തിനു നിശ്ചിത തുകയല്ല -ആ സമയത്തെ തീരുമാനത്തൽ നിശ്ചയിക്കും – ഒരു ലക്ഷത്തിനു മുകളിലൊക്കെ വരും ചില നേരം –

ആരെയും ഉപദ്രവിച്ച ചരിത്രമില്ല രാജന്റെ ജീവിതത്തൽ – ഒരു കാലത്തു് കൂട്ടാന ഭയം ഉണ്ടായി തുന്നു.- ഒരിയ്ക്കൽ തൃപ്രയാർ ഏകാദശിക്ക് മറ്റാനകൾക്കൊപ്പം തലേക്കെട്ടുകെട്ടാൻ ആനകൾ നിരന്നു – രാജന്റെ അടുത്തു നിന്നിരുന്ന തിരുവാണിക്കാവ് രാജഗോപാലിന്റെ തലേക്കെട്ടിന്റെചരടുവലിച്ചു മുറുക്കിയിരുന്നഅനിയൻനായരെ രാജനത്ര ബോധിച്ചില്ല – വട്ടം കയറി അനിയൻനായരെ ഒറ്റ പിടുത്തം -രാജഗോപാല് വിടുമോ – അവൻ രാജന്റെ മുഖമടക്കി ഒരു പിടുത്തം. രാജൻ ഒരു വിധത്തിൽ കുതറി ഓടി മാറി നിന്നു കിതച്ചു.മൂത്രമൊഴിക്കാനും മറന്നില്ല – പിന്നീടു് ചേന്ദമംഗലത്തു് ആറാട്ടു ശിവേലിക്കു് വരിവരിയായി കിഴക്കേ ആൽത്തറയിലേക്കു് ആനകൾ പുറപ്പെട്ടുന്നു – ഈ സമയം തൊട്ടുപുറകില് ഉണ്ടായിരുന്ന കൊച്ചമ്പലം ദേവസേനൻ – രാജനെ പുറകിൽ നിന്നും ഒന്നുത്തോണ്ടി – അത്രമായില്ല- കുറെ നാൾ ഈ ഭയം മൂലം എഴുന്നള്ളിപ്പു സമയം – രണ്ടു ഭാഗത്തേക്കും ഇടക്കിടെ ചാഞ്ഞു നോക്കുന്ന ഒരു സമ്പ്രദായം രാജനുണ്ടായിരുന്നു –
നല്ല ശുദ്ധമായ വെള്ളം തന്നെ വേണം -തോട്ടിലെ വെള്ളമൊന്നും അവൻ കുടിക്കില്ല -തീറ്റയും അങ്ങനെ തന്നെ – വാടീതോ ഉണങ്ങി തോ തൊടില്ല –

രാജനെക്കുറിച്ചു പറയുമ്പോൾ അവന്റെ ജീവിതവുമായി ബന്ധപ്പെട്ട രണ്ടു പേരെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ല – ഒന്ന് ചെറായി മാരാമി റ്റത്തു് ബാലൻ മാഷു് – തടിമില്ലുകളിൽ പണിയാനയായി ജോലി ചെയ്തിരുന്ന രാജനെ പുരപ്പറമ്പുകളിലേക്കു് കൊണ്ടുവന്നത് അദ്ദേഹമാണ് – മറ്റൊരാളാണ് “സാജൻ ” – രാജന്റെ തലയെടുപ്പിന്റെ ആശാൻ സാജൻ ആണ് – 
അന്നക്കെ രാജൻ തലയെടുത്തു പിടിച്ചു നിൽക്കുന്ന കണ്ടാൽ മറ്റാനകൾ നാണിച്ചു പോകും = അത്ര ഗംഭീരം – സാജൻ ഇന്നില്ല – മറ്റൊരു ആനയാൽ കൊല്ലപ്പെട്ടു.- ‘ആദ്യം കുറെ നാൾ തൃശൂർ പൂരത്തിന് പാറമേൽക്കാവിൽ എത്തിയിരുന്നു.ഇപ്പോൾ ആ സമയം മദമ്പാടിന്റെ ലഹരിയിലായിരിക്കും രാജൻ  കേരളത്തിലെ എഴുന്നള്ളിപ്പാനകളിൽ നമ്പർ വൺ – ആനക്കേരളത്തിന്റെ എതിരില്ലാത്ത നായകൻ..ഗജരാജവീരചക്രവർത്തി.

Find us on :YouTube/WakeupMediaIMG-20180411-WA0182

മംഗലാംകുന്ന് അയ്യപ്പൻ

നാടന്‍ ആനകള്‍ തോല്‍ക്കുന്ന മറുനാടന്‍ ആനച്ചന്തം

നാല്‍പ്പത്തിഅഞ്ച് വയസിനോടടുത്ത് പ്രായം.

എഴുന്നള്ളിപ്പാനകളിലെ താരത്തിന് 305 സെന്റീമീറ്ററാണ് ഉയരം,കൂടാതെ നല്ല തലപോക്കവും.

കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവിന്റെ നാമധേയത്തോടെ സർവ്വരും അറിയുന്ന ഗജശ്രേഷ്ഠ൯ ..ഇവൻ ഗജരത്നം, ഗജരാജവൈഡൂര്യം മംഗലാംകുന്ന് അയ്യപ്പൻ..ആനച്ചന്തത്തിൽ മംഗലാംകുന്ന് ചെട്ടിയാരുടെ ഗജസമ്പത്തിൽ മുൻപൻ …അഴകുകൊണ്ടും, അളവുകൊണ്ടും, നിലവുകൊണ്ടും കേരളക്കരയാകെ തന്റെ കാൽക്കീഴിലാക്കാ൯ പോന്ന ആൺപിറപ്പ് …താ൯ ചെല്ലുന്ന പൂരനഗരികളെ മുഴുവൻ അഴക് എന്ന വൈഡൂര്യശോഭയാൽ പ്രഭാപൂരിതമാക്കാ൯ ഇവനെക്കൊണ്ടേ സാധിക്കൂ …ഏതൊരു പൂരത്തിനും ഇവന്റെ മാസ്മരിക ഭംഗി ആസ്വദിക്കാ൯ ജനങ്ങൾ ഏറെയാണ് 

2006-07 ല്‍ തൃശ്ശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റിയതോടെയാണ് അയ്യപ്പന്റെ താരപരിവേഷം കൂടുന്നത്..

2009 ലെയും 10ലെയും 11ലെയും ചെറായി തലപൊക്ക മത്സരത്തില്‍ വിജയി ആയിട്ടുണ്ട്‌.

1992 ല്‍ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍നിന്നാണ് മംഗലാംകുന്ന് സഹോദരര്‍ അയ്യപ്പനെ കണ്ടെടുക്കുന്നത്. 25 വയസ്സില്‍ താഴെയായിരുന്നു അന്ന് പ്രായം. അന്ന് മോട്ടീശിങ്കാര്‍ എന്നറിയപ്പെട്ട ഈ ആനയുടെ ഉയരം ഒമ്പതേകാല്‍ അടിയായിരുന്നു.

സാമാന്യത്തിലധികം വിരിഞ്ഞുയര്‍ന്ന തലക്കുന്നി, വീണ്ടെടുത്തതെന്ന് പറയാവുന്നതല്ലെങ്കിലും

ഭംഗിയുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പിക്കൈ, കുറച്ച് വെള്ളനിറമാര്‍ന്ന 

രോമങ്ങളോടുകൂടിയ വാല്‍ ഇതെല്ലാമാണ് അയ്യപ്പനെന്ന ആനയുടെ സൗന്ദര്യത്തികവ്.

കേരളത്തിലെത്തിയ ആദ്യനാളുകളില്‍ ഒരല്പം ചൂടനായിരുന്നെങ്കിലും ഇന്ന് അയ്യപ്പന്‍ ശാന്തനാണ്. ചിങ്ങംമുതല്‍ തുലാംവരെയാണ് മദപ്പാട്കാലം. ഇക്കാലം കഴിഞ്ഞാല്‍ തികഞ്ഞശാന്തനാണ് ആനയെന്ന് മംഗലാംകുന്ന് സഹോദരരിലെ ചേട്ടന്‍ എം.എ. പരമേശ്വരന്‍ പറഞ്ഞു.

സിനിമാതാരമാണ് മംഗലാംകുന്ന് അയ്യപ്പന്‍. കേരളത്തിലും തമിഴകത്തും ഒട്ടനവധി സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം വിലസിയിട്ടുണ്ട്.

തമിഴില്‍ ശരത്കുമാറിനൊപ്പം ‘നാട്ടാമെ’യിലും സാക്ഷാല്‍ രജനിക്കൊപ്പം മുത്തുവിലും. ജയറാമിനൊപ്പം ആനച്ചന്തം ഉള്‍പ്പെടെ മലയാളത്തിലും ഒട്ടേറെ സിനിമകള്‍.

WakeupMedia

Watch video click here:https://youtu.be/IC_LrDZTrVE

പുതുപ്പള്ളി കേശവൻ

പുതുപ്പള്ളി കേശവൻ

ഉടൽ നീളവും ഉയരവും ശരീരഭാരവും എല്ലാം കൂടി നോക്കിയാൽ പുതുപ്പള്ളി കേശവനെ തോൽപ്പിക്കാൻ അധികം ആനകൾ ഉണ്ടാവില്ല. ആനകൾക്കിടയിലെ ഭീമസേനനായി ഇവൻ അറിയപ്പെടുന്നത്. കേരളത്തിലെത്തുമ്പോൾ സാധാരണ ഒരു ആന മാത്രമായിരുന്നു പുതുപ്പള്ളി കേശവൻ. ഇവന്റെ സ്വഭാവത്തിലെ പ്രത്യേകത തന്നെയാണ് ഈ രാജപദവിയിലേക്ക് ഉയർത്തിയത്.

തീറ്റയാണിവന്റെ മുഖ്യ വിനോദം, അതു ശരീരത്തിൽ പിടിച്ചു തുടങ്ങിയപ്പോൾ ഇവൻ ഭീകരനായി. ആന എന്നതിന്റെ ആകാരവും സൗന്ദര്യവും ചേർന്ന രൂപമായി ഇവന്റേത്. കേശവനെക്കൊണ്ട് പൂരപ്പറമ്പുകളിൽ വലിയ ശല്യമൊന്നും ഉണ്ടാകാറില്ല. എന്തെങ്കിലും മുന്നിൽ കിട്ടിയാൽ അതു കഴിച്ച് സമയം പോക്കും. പക്ഷേ, തനിക്കിട്ട തീറ്റ മറ്റേതെങ്കിലും ആന തട്ടിയെടുക്കുന്നത് ഇവൻ സഹിക്കില്ല. പട്ടയോ മറ്റോ മോഷ്ടാവിനെതിരെ വീശിയെറിഞ്ഞ് പ്രതികരിച്ചെന്നും വരാം. ഭക്ഷണത്തിന്റെ കാര്യം കഴിഞ്ഞാൽ കേശവനു കൂടുതൽ ഇഷ്ടം ഒന്നാം പാപ്പാനായി മല്ലപ്പള്ളി കുന്നന്താനം സ്വദേശി മനോജിനോടാണ്. ഇവർ തമ്മിലുള്ള രസതന്ത്രം ആന-പാപ്പാൻ ബന്ധങ്ങളിലെ സവിശേഷ അധ്യായമാണ്.

ജന്മം കൊണ്ട് ആസ്സാമിയാണ് പുതുപ്പള്ളി കേശവൻ. 2002-ലാണ് കേരളത്തിൽ എത്തുന്നത്. കേരളത്തിനു ചെറുതും വലുതുമായ ഒരുപാട് ആനകളെ സമ്മാനിച്ച പുതുപ്പള്ളി പാപ്പാലപറമ്പിൽ പോത്തൻ വർഗ്ഗീസ് അച്ചായനാണ് ഇവനെ കേരളത്തിൽ എത്തിച്ചത്. കേരളത്തിൽ എത്തിയ സമയത്ത് ഇപ്പോഴുള്ള സവിശേഷ വണ്ണമോ ഉയരമോ ഇല്ലാത്ത ഒരു സാധാരണക്കാരൻ. കേരളത്തിലെ കാലാവസ്ഥയും സുഭീക്ഷമായ ഭക്ഷണവും സ്നേഹ പരിചരണങ്ങളും ഒക്കെയാണിവനെ വളർത്തിയത്.

ആനപ്രേമികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇവന്റെ വളർച്ച. ഇന്നിപ്പോൾ ഏറ്റവും ശരീര ഭാരമുളള ആനകളിൽ മുൻ നിരയിൽ നിൽക്കുന്നു കേശവൻ. ലക്ഷണതികവിന്റെ കാര്യത്തിലും ഇവൻ പിന്നിലല്ല 2012-ലെ അളവനുസരിച്ച് 309 സെന്റീമീറ്റർ ഉയരമുണ്ട് പ്രായം 38 വയസ്സ്18-നിങ്ങൾ, വണ്ണമുളള നടയും അമരവും. നീരുകാലത്തു പുലർത്തുന്ന ശാന്തതയുമൊക്കെ തുടങ്ങി നീണ്ടു പോകുന്നു ഇവന്റെ പ്രത്യേകതകൾ. പൂരങ്ങളുടെയെല്ലാം പ്രിയ താരമാണിവൻ. തൃശൂർ പൂരത്തിന് വിവിധ വർഷങ്ങളിൽ ഇവൻ പങ്കെടുത്തിട്ടുണ്ട്. ആറാട്ടുപുഴ – പെരുവനം പൂരങ്ങൾക്കും എത്താറുണ്ട്. മത്സരപ്പൂരങ്ങൾക്കും കേശവൻ ഒഴിച്ചുക്കൂടാനാവാത്ത സാന്നിദ്ധ്യമാണ്.

Continue reading “പുതുപ്പള്ളി കേശവൻ”

പുതുപ്പള്ളി കേശവൻ

പുതുപ്പള്ളി കേശവൻ

ഉടൽ നീളവും ഉയരവും ശരീരഭാരവും എല്ലാം കൂടി നോക്കിയാൽ പുതുപ്പള്ളി കേശവനെ തോൽപ്പിക്കാൻ അധികം ആനകൾ ഉണ്ടാവില്ല. ആനകൾക്കിടയിലെ ഭീമസേനനായി ഇവൻ അറിയപ്പെടുന്നത്. കേരളത്തിലെത്തുമ്പോൾ സാധാരണ ഒരു ആന മാത്രമായിരുന്നു പുതുപ്പള്ളി കേശവൻ. ഇവന്റെ സ്വഭാവത്തിലെ പ്രത്യേകത തന്നെയാണ് ഈ രാജപദവിയിലേക്ക് ഉയർത്തിയത്.

തീറ്റയാണിവന്റെ മുഖ്യ വിനോദം, അതു ശരീരത്തിൽ പിടിച്ചു തുടങ്ങിയപ്പോൾ ഇവൻ ഭീകരനായി. ആന എന്നതിന്റെ ആകാരവും സൗന്ദര്യവും ചേർന്ന രൂപമായി ഇവന്റേത്. കേശവനെക്കൊണ്ട് പൂരപ്പറമ്പുകളിൽ വലിയ ശല്യമൊന്നും ഉണ്ടാകാറില്ല. എന്തെങ്കിലും മുന്നിൽ കിട്ടിയാൽ അതു കഴിച്ച് സമയം പോക്കും. പക്ഷേ, തനിക്കിട്ട തീറ്റ മറ്റേതെങ്കിലും ആന തട്ടിയെടുക്കുന്നത് ഇവൻ സഹിക്കില്ല. പട്ടയോ മറ്റോ മോഷ്ടാവിനെതിരെ വീശിയെറിഞ്ഞ് പ്രതികരിച്ചെന്നും വരാം. ഭക്ഷണത്തിന്റെ കാര്യം കഴിഞ്ഞാൽ കേശവനു കൂടുതൽ ഇഷ്ടം ഒന്നാം പാപ്പാനായി മല്ലപ്പള്ളി കുന്നന്താനം സ്വദേശി മനോജിനോടാണ്. ഇവർ തമ്മിലുള്ള രസതന്ത്രം ആന-പാപ്പാൻ ബന്ധങ്ങളിലെ സവിശേഷ അധ്യായമാണ്.

ജന്മം കൊണ്ട് ആസ്സാമിയാണ് പുതുപ്പള്ളി കേശവൻ. 2002-ലാണ് കേരളത്തിൽ എത്തുന്നത്. കേരളത്തിനു ചെറുതും വലുതുമായ ഒരുപാട് ആനകളെ സമ്മാനിച്ച പുതുപ്പള്ളി പാപ്പാലപറമ്പിൽ പോത്തൻ വർഗ്ഗീസ് അച്ചായനാണ് ഇവനെ കേരളത്തിൽ എത്തിച്ചത്. കേരളത്തിൽ എത്തിയ സമയത്ത് ഇപ്പോഴുള്ള സവിശേഷ വണ്ണമോ ഉയരമോ ഇല്ലാത്ത ഒരു സാധാരണക്കാരൻ. കേരളത്തിലെ കാലാവസ്ഥയും സുഭീക്ഷമായ ഭക്ഷണവും സ്നേഹ പരിചരണങ്ങളും ഒക്കെയാണിവനെ വളർത്തിയത്.

ആനപ്രേമികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇവന്റെ വളർച്ച. ഇന്നിപ്പോൾ ഏറ്റവും ശരീര ഭാരമുളള ആനകളിൽ മുൻ നിരയിൽ നിൽക്കുന്നു കേശവൻ. ലക്ഷണതികവിന്റെ കാര്യത്തിലും ഇവൻ പിന്നിലല്ല 2012-ലെ അളവനുസരിച്ച് 309 സെന്റീമീറ്റർ ഉയരമുണ്ട് പ്രായം 38 വയസ്സ്18-നിങ്ങൾ, വണ്ണമുളള നടയും അമരവും. നീരുകാലത്തു പുലർത്തുന്ന ശാന്തതയുമൊക്കെ തുടങ്ങി നീണ്ടു പോകുന്നു ഇവന്റെ പ്രത്യേകതകൾ. പൂരങ്ങളുടെയെല്ലാം പ്രിയ താരമാണിവൻ. തൃശൂർ പൂരത്തിന് വിവിധ വർഷങ്ങളിൽ ഇവൻ പങ്കെടുത്തിട്ടുണ്ട്. ആറാട്ടുപുഴ – പെരുവനം പൂരങ്ങൾക്കും എത്താറുണ്ട്. മത്സരപ്പൂരങ്ങൾക്കും കേശവൻ ഒഴിച്ചുക്കൂടാനാവാത്ത സാന്നിദ്ധ്യമാണ്.

Continue reading “പുതുപ്പള്ളി കേശവൻ”