മംഗലാംകുന്ന് അയ്യപ്പൻ

നാടന്‍ ആനകള്‍ തോല്‍ക്കുന്ന മറുനാടന്‍ ആനച്ചന്തം

നാല്‍പ്പത്തിഅഞ്ച് വയസിനോടടുത്ത് പ്രായം.

എഴുന്നള്ളിപ്പാനകളിലെ താരത്തിന് 305 സെന്റീമീറ്ററാണ് ഉയരം,കൂടാതെ നല്ല തലപോക്കവും.

കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവിന്റെ നാമധേയത്തോടെ സർവ്വരും അറിയുന്ന ഗജശ്രേഷ്ഠ൯ ..ഇവൻ ഗജരത്നം, ഗജരാജവൈഡൂര്യം മംഗലാംകുന്ന് അയ്യപ്പൻ..ആനച്ചന്തത്തിൽ മംഗലാംകുന്ന് ചെട്ടിയാരുടെ ഗജസമ്പത്തിൽ മുൻപൻ …അഴകുകൊണ്ടും, അളവുകൊണ്ടും, നിലവുകൊണ്ടും കേരളക്കരയാകെ തന്റെ കാൽക്കീഴിലാക്കാ൯ പോന്ന ആൺപിറപ്പ് …താ൯ ചെല്ലുന്ന പൂരനഗരികളെ മുഴുവൻ അഴക് എന്ന വൈഡൂര്യശോഭയാൽ പ്രഭാപൂരിതമാക്കാ൯ ഇവനെക്കൊണ്ടേ സാധിക്കൂ …ഏതൊരു പൂരത്തിനും ഇവന്റെ മാസ്മരിക ഭംഗി ആസ്വദിക്കാ൯ ജനങ്ങൾ ഏറെയാണ് 

2006-07 ല്‍ തൃശ്ശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റിയതോടെയാണ് അയ്യപ്പന്റെ താരപരിവേഷം കൂടുന്നത്..

2009 ലെയും 10ലെയും 11ലെയും ചെറായി തലപൊക്ക മത്സരത്തില്‍ വിജയി ആയിട്ടുണ്ട്‌.

1992 ല്‍ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍നിന്നാണ് മംഗലാംകുന്ന് സഹോദരര്‍ അയ്യപ്പനെ കണ്ടെടുക്കുന്നത്. 25 വയസ്സില്‍ താഴെയായിരുന്നു അന്ന് പ്രായം. അന്ന് മോട്ടീശിങ്കാര്‍ എന്നറിയപ്പെട്ട ഈ ആനയുടെ ഉയരം ഒമ്പതേകാല്‍ അടിയായിരുന്നു.

സാമാന്യത്തിലധികം വിരിഞ്ഞുയര്‍ന്ന തലക്കുന്നി, വീണ്ടെടുത്തതെന്ന് പറയാവുന്നതല്ലെങ്കിലും

ഭംഗിയുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പിക്കൈ, കുറച്ച് വെള്ളനിറമാര്‍ന്ന 

രോമങ്ങളോടുകൂടിയ വാല്‍ ഇതെല്ലാമാണ് അയ്യപ്പനെന്ന ആനയുടെ സൗന്ദര്യത്തികവ്.

കേരളത്തിലെത്തിയ ആദ്യനാളുകളില്‍ ഒരല്പം ചൂടനായിരുന്നെങ്കിലും ഇന്ന് അയ്യപ്പന്‍ ശാന്തനാണ്. ചിങ്ങംമുതല്‍ തുലാംവരെയാണ് മദപ്പാട്കാലം. ഇക്കാലം കഴിഞ്ഞാല്‍ തികഞ്ഞശാന്തനാണ് ആനയെന്ന് മംഗലാംകുന്ന് സഹോദരരിലെ ചേട്ടന്‍ എം.എ. പരമേശ്വരന്‍ പറഞ്ഞു.

സിനിമാതാരമാണ് മംഗലാംകുന്ന് അയ്യപ്പന്‍. കേരളത്തിലും തമിഴകത്തും ഒട്ടനവധി സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം വിലസിയിട്ടുണ്ട്.

തമിഴില്‍ ശരത്കുമാറിനൊപ്പം ‘നാട്ടാമെ’യിലും സാക്ഷാല്‍ രജനിക്കൊപ്പം മുത്തുവിലും. ജയറാമിനൊപ്പം ആനച്ചന്തം ഉള്‍പ്പെടെ മലയാളത്തിലും ഒട്ടേറെ സിനിമകള്‍.

WakeupMedia

Watch video click here:https://youtu.be/IC_LrDZTrVE

Leave a comment