പേരൂർ ശിവൻ

കൊല്ലം ജില്ലയിൽ പേരൂർ ദേശത്തെ ,പേരൂർ കാവിലമ്മയുടെ കൊമ്പനാന, ഇന്ന് ശീവൻ അവന്റെ കൗമാരകാലത്തിലൂടെ കടന്നു പോകുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്, മാതംഗ ശാസ്ത്രം അനുശാസിക്കുന്ന അംഗോപാംഗ തികവുകളുടെയും ലക്ഷണ പെരുക്കങ്ങളുടെയും ഭാഗവാക്കാവുവാൻ വളർന്നു വരുന്ന ഭാവി വാഗ്ദാനമാണ് ‘ പേരൂർ ശീവൻ, കർണ്ണാടകയിലെ മഴക്കാടുകളിൽ ജനിച്ചു വീണു അതിർത്തി കടന്ന് കേരളക്കരയിൽ എത്തിയ ശീവൻ ഏത് നാടൻ ആനകൾക്കും തുല്യം നിൽക്കുന്ന അഴകിന്റെ ഉടമയാണ്… കൊല്ലം ജില്ലയിലെ കരിക്കോടിന് അടുത്തുള്ള പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയContinue reading “പേരൂർ ശിവൻ”

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ

ഏകചത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി വടക്കുംനാഥഗോപുരം കടന്നുകിട്ടാന്‍  ഇത്തിരി പാടാണ് രാമന്.തലയും ഉടലും ഒന്ന് കുനിയണം…..തെക്കേഗോപുരനട തള്ളിതുറന്ന് കുടമാറ്റ ഭൂമിയിലേക്ക് കാലെടുത്തുവെയ്ക്കുമ്പോള്‍ പൂരം വരുന്ന പ്രതീതിയാണ്…..ആറാട്ടുപുഴ ശാസ്താവും… പാറമേക്കാവിലമ്മയും…കൂടല്‍മാണിക്കത്തപ്പനും….ഉത്രാളിക്കാവിലമ്മയും… നെന്മാറ നെല്ലിക്കുളത്തിയും…. കയറിയ ശിരസ്….. കേരളത്തില്‍ ഇപ്പൊള്‍ ജീവിച്ചിരിക്കുന്ന ആനകളില്‍  ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചികോട്ടുകാവ് രാമചന്ദ്രന്‍….. വിരിഞ്ഞ മസ്തകം കൊഴുത്തുരുണ്ട ഉടല്‍,ഉറച്ച കാലുകള്‍ ആനചന്തം  എന്തെന്ന ചൂണ്ടി കാണിക്കാവുന്നമട്ടിലുള്ള നടത്തം….. ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്ത്തനാക്കുന്നു. രാമചന്ദ്രന്‍നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍  പറയൂ…. എഴുന്നള്ളിപ്പിന് കോലം കയറ്റി കഴിഞ്ഞാല്‍ തിടമ്പിറക്കും  വരെ തലContinue reading “തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ”

മംഗലാംകുന്ന് കർണ്ണൻ

Mangalamkunnu karnan  1970 കാലഘട്ടങ്ങളിൽ തുടങ്ങി ബീഹാറിൽ നിന്നും കേരളത്തിലേക്ക് ആനകളുടെ വരവ് . ബീഹാർ ആന എന്നു പറയുമ്പോൾ തന്നെ ആസ്സാം, അരുണാചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സോൺപൂർ മേളയിലെത്തിയവയും ഉള്‍പ്പെടും. കേരളത്തിൽ ഉത്സവങ്ങളുടെ എണ്ണം കുടുകയും ആനകൾ തികയാതെ വരികയും ബീഹാറിൽ ആനകൾക്കു വില കുറവായതും കേരളത്തിലേക്കു ആനകൾ എത്തുവാൻ കാരണമായി. ഇന്നു കാണുന്ന ആനകളിൽ തൊണ്ണൂറു ശതമാനവും ബീഹാറി അല്ലെങ്കിൽ ആസ്സാം തന്നെ.1989 ൽ ബീഹാറിലെ ചപ്രയിൽ നിന്നും നാണു എഴുത്തഛൻ ഗ്രൂപ്പാണ്Continue reading “മംഗലാംകുന്ന് കർണ്ണൻ”

ലക്ഷണ പെരുമാൾ പാമ്പാടി രാജൻ

1975-ൽ കോടനാടു കുട്ടിൽ നിന്നും ലേലം ചെയ്യുന്ന അവസാനത്തെ ആന – അന്ന് പേരു് “ബാസ്റ്റിൻ “രണ്ടു വയസ് പ്രായം – കൊമ്പ് മുളച്ചുതുടങ്ങിയിട്ടില്ല – കോട്ടയം പാമ്പാടിയിലെ ബേബിച്ചായൻ ആണ് ഉടമസ്ഥൻ’ – അദ്ദേഹത്തിന്റെ മകന്റെ പ്രായം ആനക്കുട്ടിക്ക് – കുപ്പിപ്പാൽ കൊടുത്താണ് ആനക്കുട്ടിയെ വളർത്തിയത് – പാമ്പാടിയിൽ എത്തി പേരുമാറി ” രാജൻ ” – ഇപ്പോൾ 40 വയസ്സ് പ്രായം 10 അടി 3 ഇഞ്ച് ഉയരം – വെള്ളയിൽ കറുപ്പു രാശിContinue reading “ലക്ഷണ പെരുമാൾ പാമ്പാടി രാജൻ”

മംഗലാംകുന്ന് അയ്യപ്പൻ

നാടന്‍ ആനകള്‍ തോല്‍ക്കുന്ന മറുനാടന്‍ ആനച്ചന്തം നാല്‍പ്പത്തിഅഞ്ച് വയസിനോടടുത്ത് പ്രായം. എഴുന്നള്ളിപ്പാനകളിലെ താരത്തിന് 305 സെന്റീമീറ്ററാണ് ഉയരം,കൂടാതെ നല്ല തലപോക്കവും. കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവിന്റെ നാമധേയത്തോടെ സർവ്വരും അറിയുന്ന ഗജശ്രേഷ്ഠ൯ ..ഇവൻ ഗജരത്നം, ഗജരാജവൈഡൂര്യം മംഗലാംകുന്ന് അയ്യപ്പൻ..ആനച്ചന്തത്തിൽ മംഗലാംകുന്ന് ചെട്ടിയാരുടെ ഗജസമ്പത്തിൽ മുൻപൻ …അഴകുകൊണ്ടും, അളവുകൊണ്ടും, നിലവുകൊണ്ടും കേരളക്കരയാകെ തന്റെ കാൽക്കീഴിലാക്കാ൯ പോന്ന ആൺപിറപ്പ് …താ൯ ചെല്ലുന്ന പൂരനഗരികളെ മുഴുവൻ അഴക് എന്ന വൈഡൂര്യശോഭയാൽ പ്രഭാപൂരിതമാക്കാ൯ ഇവനെക്കൊണ്ടേ സാധിക്കൂ …ഏതൊരു പൂരത്തിനും ഇവന്റെ മാസ്മരിക ഭംഗി ആസ്വദിക്കാ൯Continue reading “മംഗലാംകുന്ന് അയ്യപ്പൻ”

പുതുപ്പള്ളി കേശവൻ

പുതുപ്പള്ളി കേശവൻ ഉടൽ നീളവും ഉയരവും ശരീരഭാരവും എല്ലാം കൂടി നോക്കിയാൽ പുതുപ്പള്ളി കേശവനെ തോൽപ്പിക്കാൻ അധികം ആനകൾ ഉണ്ടാവില്ല. ആനകൾക്കിടയിലെ ഭീമസേനനായി ഇവൻ അറിയപ്പെടുന്നത്. കേരളത്തിലെത്തുമ്പോൾ സാധാരണ ഒരു ആന മാത്രമായിരുന്നു പുതുപ്പള്ളി കേശവൻ. ഇവന്റെ സ്വഭാവത്തിലെ പ്രത്യേകത തന്നെയാണ് ഈ രാജപദവിയിലേക്ക് ഉയർത്തിയത്. തീറ്റയാണിവന്റെ മുഖ്യ വിനോദം, അതു ശരീരത്തിൽ പിടിച്ചു തുടങ്ങിയപ്പോൾ ഇവൻ ഭീകരനായി. ആന എന്നതിന്റെ ആകാരവും സൗന്ദര്യവും ചേർന്ന രൂപമായി ഇവന്റേത്. കേശവനെക്കൊണ്ട് പൂരപ്പറമ്പുകളിൽ വലിയ ശല്യമൊന്നും ഉണ്ടാകാറില്ല. എന്തെങ്കിലുംContinue reading “പുതുപ്പള്ളി കേശവൻ”

പുതുപ്പള്ളി കേശവൻ

പുതുപ്പള്ളി കേശവൻ ഉടൽ നീളവും ഉയരവും ശരീരഭാരവും എല്ലാം കൂടി നോക്കിയാൽ പുതുപ്പള്ളി കേശവനെ തോൽപ്പിക്കാൻ അധികം ആനകൾ ഉണ്ടാവില്ല. ആനകൾക്കിടയിലെ ഭീമസേനനായി ഇവൻ അറിയപ്പെടുന്നത്. കേരളത്തിലെത്തുമ്പോൾ സാധാരണ ഒരു ആന മാത്രമായിരുന്നു പുതുപ്പള്ളി കേശവൻ. ഇവന്റെ സ്വഭാവത്തിലെ പ്രത്യേകത തന്നെയാണ് ഈ രാജപദവിയിലേക്ക് ഉയർത്തിയത്. തീറ്റയാണിവന്റെ മുഖ്യ വിനോദം, അതു ശരീരത്തിൽ പിടിച്ചു തുടങ്ങിയപ്പോൾ ഇവൻ ഭീകരനായി. ആന എന്നതിന്റെ ആകാരവും സൗന്ദര്യവും ചേർന്ന രൂപമായി ഇവന്റേത്. കേശവനെക്കൊണ്ട് പൂരപ്പറമ്പുകളിൽ വലിയ ശല്യമൊന്നും ഉണ്ടാകാറില്ല. എന്തെങ്കിലുംContinue reading “പുതുപ്പള്ളി കേശവൻ”